Latest News :
Home » » അഴിയൂര്‍ എന്‍.എസ്.എസ്. കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

അഴിയൂര്‍ എന്‍.എസ്.എസ്. കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

Written By Nair News Online on 29 Nov 2014 | 14:41





അഴിയൂര്‍: എന്‍.എസ്.എസ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അഴിയൂര്‍ കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. ശതാബ്ദി ആഘോഷം പ്രൊഫ.വി.പി. ഹരിദാസും കുടുംബസംഗമം ഭാസ്‌കരക്കുറുപ്പും ഉദ്ഘാടനം ചെയ്തു. രാഘവന്‍ നമ്പ്യാര്‍, ഗംഗാധരക്കുറുപ്പ്, സി.എം. ഉണ്ണികൃഷ്ണന്‍, കെ.എസ്. നായര്‍, കെ. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിലെ മുത്തശ്ശിയായ 102 വയസ്സുള്ള വടക്കേ തിരുമംഗലത്ത് ലക്ഷ്മിക്കുട്ടിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved