പെരിങ്ങിലിപ്പുറം: 1324-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ എന്‍.എസ്.എസ്. ശതാബ്ദിയാഘോഷം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ 9ന് വിളംബര ഘോഷയാത്ര, ഞായറാഴ്ച രാവിലെ 9.15ന് നടക്കുന്ന ശതാബ്ദിസമ്മേളനം എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എ. ഗംഗാധരന്‍പിള്ള അധ്യക്ഷത വഹിക്കും. 11.15ന് നടക്കുന്ന പഠനക്ലൂസ് ആര്‍. ബിജുകുമാര്‍ നയിക്കും.