Latest News :
Home » » വെട്ടിപ്പുറം ശ്രീകൃഷ്ണവിലാസം എന്‍. എസ്. എസ്. ശതവത്സരാഘോഷവും കരയോഗം വാര്‍ഷികവും ഉദ്ഘാടനം ചെയ്തു

വെട്ടിപ്പുറം ശ്രീകൃഷ്ണവിലാസം എന്‍. എസ്. എസ്. ശതവത്സരാഘോഷവും കരയോഗം വാര്‍ഷികവും ഉദ്ഘാടനം ചെയ്തു

Written By Nair News Online on 26 Nov 2014 | 12:48





വെട്ടിപ്പുറം: 115-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം, ദേവീവിലാസം വനിതാസമാജം (നം.2820) എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന എന്‍.എസ്.എസ്. ശതവത്സരാഘോഷവും 85-ാം കരയോഗ വാര്‍ഷികവും എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രതിനിധി എ.എസ്.മോഹന്‍കുമാര്‍ സ്വാഗതവും സെക്രട്ടറി വിനോജ് ജി.നായര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് അഡ്വ.സി.എന്‍.സോമനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇടത്തിട്ട ഹരിദാസിനെ യോഗം അനുമോദിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് പി.സി.ശ്രീദേവി, സെക്രട്ടറി കെ.ആര്‍.വത്സലാദേവി, കെ.എസ്.രാജശേഖരന്‍നായര്‍, എം.കെ.മോഹന്‍കുമാര്‍, കെ.കെ.വിജയന്‍പിള്ള, വി.ആര്‍.ലത, സി.എന്‍.ലക്ഷ്മിക്കുട്ടിഅമ്മ എന്നിവര്‍ പ്രസംഗിച്ചു. വനിതാസമാജം സെക്രട്ടറി സുജാതാ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved