പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ കുമ്മനോട് മേഖലാ സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് പി.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു.
വി.പി. സജീന്ദ്രന്‍ എം.എല്‍.എ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്‍, മേഖലാ കണ്‍വീനര്‍ സുരേഷ്‌കുമാര്‍, താലൂക്ക് വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണന്‍, ഓമന ശ്രീധരന്‍, എന്‍.എസ്. ഗോപാലകൃഷ്ണന്‍. എം.എ. വേണുഗോപാല്‍, പി.എന്‍. ഗോപാലന്‍ നായര്‍, പങ്കജാക്ഷന്‍ നായര്‍, സദാശിവന്‍ പിള്ള, ഡോ. എന്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കരയോഗം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.ആര്‍. സുഭാഷ്‌കുമാറിനെ അനുമോദിച്ചു.