Latest News :
Home » » പരീക്ഷാ ചൂടില്‍.... എസ്എസ്എല്‍സി പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും.

പരീക്ഷാ ചൂടില്‍.... എസ്എസ്എല്‍സി പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും.

Written By Unknown on 8 Mar 2014 | 11:39

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 തിങ്കളാഴ്ച ആരംഭിക്കും. മാര്‍ച്ച് 10 ന് ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 22 ന് അവസാനിക്കും. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. അതേസമയം ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം പരീക്ഷയെഴുതാന്‍ 11 വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മഗള്‍ഫ് മെഖലയിലെ 8 പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 2815 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. 4,64,310 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷാ സമയം ക്ലാസ്സ് മുറികളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിന് വിദ്യാര്‍ത്ഥികളെ പോലെ അദ്ധ്യാപകര്‍ക്കും വിലക്കുണ്ട്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12വരെയാണ് ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണ്ണയം നടക്കുക.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved