Latest News :
Home » » ഗുരു മരിച്ചിട്ടില്ല... ഇപ്പോള്‍ ധ്യാനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ... ഒന്നരമാസം മുമ്പ് മരിച്ച സന്യാസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രതീക്ഷിച്ച് ശിഷ്യഗണങ്ങള്‍...

ഗുരു മരിച്ചിട്ടില്ല... ഇപ്പോള്‍ ധ്യാനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ... ഒന്നരമാസം മുമ്പ് മരിച്ച സന്യാസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രതീക്ഷിച്ച് ശിഷ്യഗണങ്ങള്‍...

Written By Unknown on 14 Mar 2014 | 13:49

ഒന്നരമാസം മുമ്പ്  മരിച്ചു പോയ സന്യാസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രതീക്ഷിച്ച് ശിഷ്യഗണങ്ങള്‍ . ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുള്ള പ്രതീക്ഷയില്‍ സന്യാസിയുടെ മൃത ശരീരം ഫ്രീസറില്‍ അടച്ച് കാത്തിരിക്കുകയാണീ ശിഷ്യര്‍. വടക്കന്‍ പഞ്ചാബിലെ നൂര്‍മെഹല്‍ നഗരത്തിലാണ് സംഭവം. ദിവ്യജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ എന്ന സംഘത്തിന്റെ തലവനായിരുന്ന അശുതോഷ് ജനുവരി 29 നാണ് ഹൃദയാഘാതം വന്ന് മരിച്ചത്. ഗുരുവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് മൃതദേഹം ശിഷ്യന്മാര്‍ക്ക് തിരികെ നല്‍കിയിരുന്നു. എന്നാല്‍ ആശ്രമ വക്താവായ  സ്വാമി വിശാലാനന്ദ് പറയുന്നത്, ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്നുമാണ്. തിരിച്ചുവരുന്നതുവരെ തന്റെ ശരീരം സംരക്ഷിക്കണമെന്ന് ശിഷ്യര്‍ക്ക്  ഗുരു സന്ദേശം അയച്ചുവെന്നും വിശാലാനന്ദ പറയുന്നു. എന്നാല്‍ അശുതോഷിന്റെ മൃതദേഹം ഇത്തരത്തില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അശുതോഷിന്റെ മുന്‍ െ്രെഡവര്‍ എന്നവകാശപ്പെടുന്നയാള്‍ കോടതിയെ സമീപിച്ചിരുന്നു. സ്വത്തുക്കള്‍ സ്വന്തമാക്കാനായി ചിലര്‍ ഗുരുവിനെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് മുന്‍ ഡ്രൈവര്‍ ഹരജിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഹൃദയാഘാതം മൂലം അശുതോഷ് മരിച്ചുവെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ഹരജി കോടതി തള്ളുകയും അശുതോഷിന്റെ മൃതശരീരം എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ശിഷ്യര്‍ക്കാണെന്നാണ് കോടതി വ്യക്തമാക്കുകയും ചെയ്തു. എന്തായാലും ശിഷ്യന്മാര്‍ ഗുരു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിപ്പ് തുടരുകയാണ്.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved