Latest News :
Home » » ഇന്ന് മുതല്‍ സംസ്ഥാനത്ത് ഇന്ധന , പാചകവാതക നീക്കം പൂര്‍ണമായി നിലയ്ക്കും.

ഇന്ന് മുതല്‍ സംസ്ഥാനത്ത് ഇന്ധന , പാചകവാതക നീക്കം പൂര്‍ണമായി നിലയ്ക്കും.

Written By Unknown on 10 Mar 2014 | 11:49

സംസ്ഥാനത്ത് ഇന്നു മുതല്‍ ഇന്ധന, പാചകവാതക നീക്കം പൂര്‍ണമായി നിലയ്ക്കും. ടാങ്കര്‍, എല്‍പിജി ലോറിത്തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തെ തുടര്‍ന്നാണിത്. ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ പുതിയ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് ടാങ്കര്‍ ലോറികളും എല്‍പിജി ട്രക്കുകളും സമരത്തിനിറങ്ങുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇന്ധനവും പാചകവാതകവും മണ്ണെണ്ണ, രാസപദാര്‍ഥങ്ങള്‍ എന്നിവയും കൊണ്ടുപോകുന്ന രണ്ടായിരത്തോളം ടാങ്കറുകളും ലോറികളുമാണ് പണിമുടക്കുക. സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് രണ്ടുഡ്രൈവര്‍മാരും ഒരു ഹെല്‍പറും വേണമെന്നാണ് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാവിലെ 8 മുതല്‍ 11 മണിവരെയും വൈകിട്ട് 4 മുതല്‍ 6 വരെയും അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം, വൈകുന്നേരത്തോടെ തന്നെ ഇന്ധനം കിട്ടാത്ത സ്ഥിതിയാകുമെന്ന് പമ്പുടമകള്‍ പറയുന്നു. ഇന്നലെ മുതല്‍ തന്നെ ടാങ്കറുകാര്‍ ഇന്ധന വിതരണം നിര്‍ത്തിയതായും പമ്പുടമകള്‍ അറിയിച്ചു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved