Latest News :
Home » » മോഡി സീറ്റ് നിര്‍ണയം ; ബിജെപിയില്‍ തര്‍ക്കം

മോഡി സീറ്റ് നിര്‍ണയം ; ബിജെപിയില്‍ തര്‍ക്കം

Written By Unknown on 10 Mar 2014 | 11:53

നരേന്ദ്ര മോഡിയടക്കമുള്ളവരുടെ സീറ്റ് നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറികള്‍ക്ക് കളമൊരുകുന്നു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. നരേന്ദ്രമോഡിയെ വരാണസിയില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് മോഡി അനുയായികളുടെ പ്രകടനവും പോസ്റ്ററൊട്ടിക്കലുമൊക്കെ തകൃതിയായി നടക്കുന്നതിനിടയിലാണ് സിറ്റിങ് എംപിയും മുതിര്‍ന്ന നേതാവുമായ മുരളി മനോഹര്‍ ജോഷി സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ എന്നും ജോഷി പറഞ്ഞു. മോഡിക്ക് വേണ്ടി പരിഗണിക്കുന്ന രണ്ടാമത്തെ സീറ്റ് എല്‍.കെ. അദ്വാനിയുടെ ഗാന്ധി നഗറാണ്. ഇവിടെ മോഡിക്ക് സീറ്റ് കൊടുക്കുന്നതിനോട് അദ്വാനിക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ഗാസിയാബാദില്‍ നിന്ന് ലഖ്‌നൗവിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനെതിരെ സിറ്റിങ് എംപി ലാല്‍ജി ഠണ്ടന്‍ കലാപക്കൊടി ഉയര്‍ത്തി. മോഡിയല്ലാതെ മറ്റാര് വന്നാലും മാറിക്കൊടുക്കില്ലെന്നാണ് ഠണ്ടന്റെ നിലപാട്. അതേസമയം തന്റെ അനുയായി ശ്രീരാമുലുവിന് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ സുഷമ സ്വരാജ്വിശദീകരമവുമായി രംഗത്തെത്തി. വ്യാഴാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സീറ്റ് തര്‍ക്കങ്ങള്‍ ചര്‍ച്ചയാകും. നരേന്ദ്രമോഡി ഉള്‍പ്പെട്ട കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറാക്കുന്നത്.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved