മുന്‍മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ മന്ത്രിക്കെതിരെ ഒളിക്യാമറ ഓപ്പറേഷനെത്തിയ ചാനല്‍ റിപ്പോര്‍ട്ടറേയും ക്യാമറാമേനെയും പോലീസ് അറസ്റ്റു ചെയ്തു. കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി ശിവകുമാറിനെതിരെ ഒളിക്യാമറ ഓപ്പറേഷനെത്തിയതായിരുന്നു റിപ്പോര്‍ട്ടറും ക്യാമറാമേനും. ടിവി 9 ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറായ ശ്വേത ക്യാമറാമേന്‍ ശ്രേയസ്സ് എന്നിവരാണ് അറസ്റ്റിലായത്.ശിവകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പോലീസ് അറസ്റ്റ്. ചാനല്‍ റിപ്പോര്‍ട്ടര്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ഇവരുടെ ക്യാമറ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയുടെ അഴിമതി തുറന്നുകാട്ടാനാണ് ഞങ്ങള്‍ എത്തിയതെന്നും ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ പ്രവര്‍ത്തകരെ മന്ത്രിയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതായും ചാനല്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ബാംഗ്ലൂരിലെ ജേര്‍ണ്ണലിസ്റ്റുകള്‍ പ്രതിഷേധിച്ചൂ.
