Latest News :
Home » » കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനത്തെ റഡാറില്‍ ട്രാക്ക് ചെയ്തിട്ടില്ലെന്ന് മലേഷ്യന്‍ വ്യോമസേനാ മേധാവി.

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനത്തെ റഡാറില്‍ ട്രാക്ക് ചെയ്തിട്ടില്ലെന്ന് മലേഷ്യന്‍ വ്യോമസേനാ മേധാവി.

Written By Unknown on 12 Mar 2014 | 11:15

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനത്തെ റഡാറില്‍ ട്രാക്ക് ചെയ്തിട്ടില്ലെന്ന് മലേഷ്യന്‍ വ്യോമസേനാ മേധാവി. മലേഷ്യയുടെ പടിഞ്ഞാറ് ഭാഗത്തെ മലാക്ക കടലിടുക്കില്‍ നടത്തിയ തെരച്ചിലില്‍ വിമാനത്തെ സൈന്യത്തിന് ട്രാക്ക് ചെയ്യാനായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരൊരു പ്രസ്താവന സൈന്യം നടത്തിയിട്ടില്ലെന്നാണ് വ്യോമസേനാ മേധാവി റോഡ്‌സാലി പ്രസ്താവനയിലൂടെ അറിയിച്ചത്.  5 ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതഏറെ ദുരൂഹതകള്‍ ബാക്കിയാക്കിയാണ്്.  കാണാതായ വിമാനം കണ്ടെത്തുന്നതിനായി നടന്നു കൊണ്ടിരിക്കുന്നത് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തെരച്ചിലാണ്. 34 വിമാനങ്ങളും 40 കപ്പലുകളും 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ എം എച്ച് 370 എന്ന വിമാനത്തിനു വേണ്ടി തെരച്ചില്‍ നടത്തുന്നത്. തെക്കന്‍ ചൈനക്കടല്‍ ,തായ്‌ലന്റ് ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയിട്ടും വിമാനത്തെയോ യാത്രക്കാരെയോ സംബന്ധിച്ച് സൂചനകള്‍ ലഭിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved