Latest News :
Home » » ഗുജറാത്തില്‍ പുരോഗതി വ്യവസായികള്‍ക്ക് മാത്രം; കെജ്രിവാള്‍

ഗുജറാത്തില്‍ പുരോഗതി വ്യവസായികള്‍ക്ക് മാത്രം; കെജ്രിവാള്‍

Written By Unknown on 8 Mar 2014 | 13:51

ഗുജറാത്തില്‍ അഴിമതി ശക്തമാണെന്നും കുറച്ചു വ്യവസായികള്‍ക്കു മാത്രമാണ് വികസനത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്നും ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഗുജറാത്ത് സംസ്ഥാനം വികസനത്തിന് എതിരാണന്നും അംബാനിക്കും അദാനിക്കും മാത്രമാണിവിടെ വികസനമുള്ളതെന്നും കെജ്രിവാള്‍. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഗൂഢാലോചനയാണ് ഗുജറാത്തില്‍ നടക്കുന്നത്. ഇവിടെ അഴിമതി ഇല്ലെന്നും മികച്ച ഭരണമാണ് നടക്കുന്നതെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഈ വാദങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് ഗ്രാമങ്ങളിലും നഗരത്തിലും യാത്ര ചെയ്ത തനിക്ക് മനസിലായതെന്നും കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ലെന്നാണ് താന്‍ സംസാരിച്ച എല്ലാ വ്യക്തികളും തന്നോട് പറഞ്ഞിരിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. ബിപില്‍ കാര്‍ഡിനോ വ്യവസായം ആരംഭിക്കുന്നതിനോ കൈക്കൂലി നല്‍കാതെ നടക്കില്ല. നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലത്തിലുള്ള പ്രൈമറി സ്‌കൂള്‍ പൊതു വിസര്‍ജ്യകേന്ദ്രമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാകട്ടെ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലവും. സ്‌റ്റേറ്റ് രജിസ്ട്രാറിന്റെ ജോലിക്ക് 33 ലക്ഷം, ഡിഎസ്പിക്ക് 2.75 കോടി എന്നിവയാണ് നിരക്ക് - കെജരിവാള്‍ വ്യക്തമാക്കി. മോഡിയുടെ വികസന നേട്ടങ്ങള്‍ അന്വേഷിച്ചറിയാന്‍ ഗുജറാത്തിലെത്തിയ കെജ്രിവാളിനെ പോലീസ് തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ഓരോ സാധാരണ വ്യക്തിക്കും സുരക്ഷിതത്വവും നിയമ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാനുമാണ് ആപ്പ് അധികാരത്തിലെത്തിയാല്‍ ലക്ഷ്യമിടുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. ഗുജറാത്ത് സന്ദര്‍ശനം അവസാനിപ്പിച്ച് കെജ്രിവാള്‍ ഡല്‍ഹിക്കു മടങ്ങി.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved