Latest News :
Home » » വിമാനപകടം ; കാണാതായവരില്‍ 5 ഇന്ത്യക്കാരും...

വിമാനപകടം ; കാണാതായവരില്‍ 5 ഇന്ത്യക്കാരും...

Written By Unknown on 8 Mar 2014 | 13:22

239 യാത്രക്കാരുമായി ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കടലില്‍ തകര്‍ന്ന് വീണ് മരിച്ചവരില്‍ 5 ഇന്ത്യക്കരും ഉണ്ടെന്ന് നിഗമനം. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്നുള്ള വിവരം ലഭ്യമല്ല. വിമാനം തകര്‍ന്ന് വീണ് 239 പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍കാകയി വ്യോമസേനയും നാവിക സേനയും തിരച്ചില്‍ നടത്തുന്നുണ്ട്. കോലാലംപൂരില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് വിയറ്റ്‌നാം എയര്‍ സ്‌പേസില്‍വെച്ചാണ് ആശയവിനിമയം നഷ്ടപ്പെട്ടത്. വിമാന ജോലിക്കാരടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് ഇപ്പോള്‍ വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം വിമാനം കാണാതായിരിക്കുന്നുവെന്ന് മാത്രമേയുള്ളുവെന്നും ആരും മരിച്ചതായി വിവരം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട. 





Share this article :
 
Copyright © 2014. Nair News Online - All Rights Reserved