Latest News :
Home » » നിലമ്പൂര്‍ കൊലപാതകക്കേസ് ; ഒരാള്‍ കൂടി നീരീക്ഷണത്തില്‍.

നിലമ്പൂര്‍ കൊലപാതകക്കേസ് ; ഒരാള്‍ കൂടി നീരീക്ഷണത്തില്‍.

Written By Unknown on 8 Mar 2014 | 14:26

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി നീരീക്ഷണത്തില്‍. അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് പുറമെ ഒരാള്‍ കൂടി കോണ്‍ഗ്രസ് ഓഫീസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം. മുന്‍മൊഴികളില്‍ നിന്ന് വ്യത്യാസമായാണ് പലരും പുതിയ അന്വേഷണ സംഘത്തിനു വിവരം നല്‍കിയിരിക്കുന്നതെന്നറിയുന്നു. പുതിയ അന്വേഷണസംഘം വീണ്ടും മൊഴിയെടുക്കല്‍ തുടരുകയാണ്. ഇന്നലെ മാത്രം എട്ടോളം പേരില്‍ നിന്ന മൊഴിയെടുത്തതായി അന്വേഷണസംഘം വെളിപ്പെടുത്തി. കോണ്‍ഗ്രസ് ഓഫീസിനടുത്തുള്ള ചില കടക്കാരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. മൃതദേഹം കൊണ്ടുപോയി തള്ളിയ കുളത്തിന്റെ സമീപവും ടോര്‍ച്ച് വാങ്ങിയ കടയിലും വസ്ത്രം കത്തിച്ച സ്ഥലത്തും വീണ്ടും പരിശോധന നടത്തി. നിലമ്പൂരിലെ ഒരു കടയിലെയും ചുള്ളിയോട് പോകുന്ന സ്ഥലത്തുള്ള ഒരു സ്ഥാപനത്തിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധിച്ചു. മൃതദേഹവുമായി പോയ സമയമെന്ന പ്രതികള്‍ പറഞ്ഞ സമയത്ത് റോഡിലൂടെ വാഹനം പോയതിന്റെ തെളിവുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്താനായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved