Latest News :
Home » » കാണാതായ മലേഷ്യന്‍ വിമാന യാത്രക്കാരുടെ മൊബൈല്‍ റിങ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ..

കാണാതായ മലേഷ്യന്‍ വിമാന യാത്രക്കാരുടെ മൊബൈല്‍ റിങ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ..

Written By Unknown on 11 Mar 2014 | 16:13

ലോകം ഭീതിയിലഴ്ത്തികൊണ്ട്  കഴിഞ്ഞദിവസം 239 പേരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ചിലരുടെ മൊബൈല്‍ ഫോണുകള്‍ റിങ് ചെയ്യുന്നതായി അത്ഭുതപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ചിലരുടെ നമ്പറുകള്‍ ഓണ്‍ലൈനില്‍ ആക്ടിവാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇക്കഴിഞ്ഞ 7ന്  കോലാലംപൂരില്‍ നിന്നും മലേഷ്യയിലേക്ക് പുറപ്പെട്ട ബോയിംങ് 777 എന്ന വിമാനം അപ്രത്യക്ഷമായ 8ാം തീയ്യതി മുതല്‍ വിമാനത്തെക്കുറിച്ചും യാത്രക്കാരെക്കുറിച്ചും  യാതൊരു സൂചനയും ലഭിച്ചിരുന്നില്ല...   ലോകം മുഴുവന്‍ ഭീതിയോടെയും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന വിമാനത്തിന്റെ തിരോധാനത്തില്‍ ബന്ധുക്കള്‍ക്ക് ഇത് നേരിയ ആശ്വാസമായി. തന്റെ ഭാര്യാസഹോദരന്റെ ക്യൂ ക്യൂ അക്കൗണ്ട് ഇപ്പോഴും ആക്ടിവാണെന്ന് ഒരാള്‍ വെളിപ്പെടുത്തി. ചൈനീസ് നെറ്റ്‌വര്‍ക്കിങ് സര്‍വീസാണ് ക്യൂക്യൂ. ഇതുവഴി അദ്ദേഹത്തിന് മെസേജുകളും കോളുകളും നല്‍കിയെങ്കിലും യാതൊരു പ്രതികരണവുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ റിങ് ലഭിക്കുന്നതിനാല്‍ തെരച്ചില്‍ നടത്താനുള്ള മേഖല കണ്ടെത്താന്‍ എളുപ്പമായതായി മലേഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി. ആധുനിക സാങ്കേതിക വിദ്യകൊണ്ട് ഫോണുകളുടെ ജി പി എസ് സിഗ്‌നല്‍ കണ്ടെത്താന്‍ കഴിയുമെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ അന്വേഷണം നടത്താന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മലേഷ്യന്‍ എയര്‍ലൈന്‍സ് സത്യം തുറന്നുപറയുന്നില്ലെന്നാണ് ചിലരുടെ പരാതി. കോലാലംപൂരില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് വിയറ്റ്‌നാം എയര്‍ സ്‌പേസില്‍വെച്ചാണ് ആശയവിനിമയം നഷ്ടപ്പെട്ടത്. വിമാന ജോലിക്കാരടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved