Latest News :
Home » » യുപിയെ നാല് സംസ്ഥാനമായി വിഭജിക്കണമെന്ന് ജയറാം രമേശ്.

യുപിയെ നാല് സംസ്ഥാനമായി വിഭജിക്കണമെന്ന് ജയറാം രമേശ്.

Written By Unknown on 24 Feb 2014 | 16:43

ആന്ധ്ര വിഭജനത്തിന്റെ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിന് മുമ്പേ മറ്റൊരു സംസ്ഥാനമായ യുപി  വിഭജിക്കണമെന്നാശ്യവുമായി കേന്ദ്രമന്ത്രി ജയറാം രമേശ്. നാല് സംസ്ഥാനമായി വിഭജിക്കണമെന്നാണ് ജയറാം രമേശ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുപിയെ നാല് സംസ്ഥാനമായി വിഭജിക്കുമെന്ന് ജയറാം രമേശ് വെളിപ്പെടുത്തിയത്. യുപിയെ നാല് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഇപ്പോഴത്തെ നിലയില്‍ യുപിയില്‍ ഭരണം സുഖകരമായി നടക്കുന്നില്ല. അതിനുവേണ്ടി നാല് സംസ്ഥാനമായി വിഭജിക്കാനാണ് പദ്ധതി ജയറാം രമേശ് പറഞ്ഞു. യുപി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ്. 200 മില്യണ്‍ ജനങ്ങള്‍. 7475 ജില്ലകള്‍, 800 ബ്ലോക്കുകള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇത്രയും വലിയ സംസ്ഥാനം ഭരിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ വിഭജിക്കുന്നതാണ് നല്ലത് ജയറാം രമേശ് പറഞ്ഞു. രണ്ടോ മൂന്നോ നാലോ സംസ്ഥാനമായി ഉത്തര്‍ പ്രദേശിനെ വിഭജിക്കണമെന്നതാണ് അഭിപ്രായമെന്നും ജയറാം രമേശ് പറഞ്ഞു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved