Latest News :
Home » » നടന്‍ അജു വര്‍ഗീസ് വിവാഹിതനായി....

നടന്‍ അജു വര്‍ഗീസ് വിവാഹിതനായി....

Written By Unknown on 24 Feb 2014 | 16:34

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ കുട്ടുവായി പ്രേക്ഷക ഹൃദയം കീഴടക്കിയ
അജു വര്‍ഗീസ് വിവാഹിതനായി. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് അജുവിന്റെ ജീവിതസഖിയായത്. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.  തട്ടത്തിന്‍ മറയത്ത്, സെവന്‍സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കിളി പോയി, ഭാര്യ അത്ര പോര, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ നിരവധി ചിത്രങ്ങളാണ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ അജു അഭിനയിച്ചത്. ഓം ശാന്തി ഓശാന'യാണ് ഏറ്റവും ഒടുവില്‍ റിലീസായ അജുവിന്റെ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോഴാണ് യുവ നടന്റെ വിവാഹം. 29 വയസുകാരനായ അജുവിന് ഭാര്യ മികച്ച ഒരു പാചക്കാരിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ആഗ്രഹം പോലെ തന്നെ അഗസ്റ്റിന മികച്ച പാചകക്കാരിയാണെന്ന് മനസമ്മതം കഴിഞ്ഞയുടന്‍ അജു സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.  ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ 'ഓം ശാന്തി ഓശാനയിലെ 'കഥാപാത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തില്‍ റീമ കല്ലിങ്കലിന്റെ നായകനായി ചെയ്ത വേഷം ഏറെ ശ്രദ്ധേയമായി. ദിലീപ് നായകനായ 'റിംഗ് മാസ്റ്റര്‍ , കുഞ്ചാക്കോ ബോബന്റെ പോളിടെക്‌നിക്ക് എന്നിവയാണ് അജുവിന്റെ അടുത്ത ചിത്രങ്ങള്‍.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved