Latest News :
Home » » വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

Written By Unknown on 27 Feb 2014 | 15:03

നേര്യമംഗലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് എഞ്ചിനീയറിംഗ്  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ഇടുക്കി കവലയില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ്  റോഡിലേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായത്. തിരുവനന്തപുരം മാര്‍ത്താ ബത്‌ലഹേം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് പുലര്‍ച്ചെ 4.50 ന് മറിഞ്ഞത്. 40 വിദ്യാര്‍ഥികള്‍ അടങ്ങുന്ന വിനോദ സഞ്ചാര സംഘം മൂന്നാറിലേയ്ക്ക് പോകുകയായിരുന്നു. പുലര്‍ച്ചെ ആയിരുന്നതിനാല്‍ ബസിലെ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കറ്റവരില്‍
രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളേറ്റ് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.  രാവിലെ എട്ടരയോടെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.







Share this article :
 
Copyright © 2014. Nair News Online - All Rights Reserved