ചിറയന്‍കീഴ് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുങ്കുഴി കുഴിയം മേല്‍ത്തട്ടു വീട്ടില്‍ 30 കാരനായ മനുവാണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് കുഴിയം കോളനിയില്‍ വെച്ചാണ് മനുവിനു വെട്ടേറ്റത്. മനുവിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മനുവും സുഹൃത്തും മദ്യപിച്ച് വാക്കേറ്റം നടന്നതായും തുടര്‍ന്ന് വെട്ടേല്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നുദിവസം മുമ്പ് മനുവും മറ്റു ചിലരും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നതായും പറയപ്പെടുന്നു.
