Latest News :
Home » » 9 മാസത്തിനുള്ളില്‍ സഞ്ജയ് ദത്തിന് 3 പരോളുകള്‍; കേന്ദ്രം ് വിശദീകരണം തേടി

9 മാസത്തിനുള്ളില്‍ സഞ്ജയ് ദത്തിന് 3 പരോളുകള്‍; കേന്ദ്രം ് വിശദീകരണം തേടി

Written By Unknown on 25 Feb 2014 | 14:33

മുംബൈ സ്‌പോടനക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ  പ്രശസ്ത ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് തുടര്‍ച്ചയായി പരോളുകള്‍ അനുവദിച്ച സംഭവത്തില്‍ കേന്ദ്രം മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിന് ഒമ്പത് മാസത്തിനുള്ളില്‍ മൂന്നു പരോളുകളാണ് ലഭിച്ചത്. എന്തുകൊണ്ടാണ് സഞ്ജയ് ദത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് സുപ്രീംകോടതി സഞ്ജയ് ദത്തിനെ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. നേരത്തെ ഈ കുറ്റത്തിന് 18 മാസത്തോളം സഞ്ജയ് ദത്ത് ജയിലില്‍ കിടന്നിട്ടുണ്ട്. ഡിസംബര്‍ 21ന് പരോളിലിറങ്ങിയ സഞ്ജയ് ദത്ത് ഫെബ്രുവരി 21ന് പൂനെയിലെ യെര്‍വാഡ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെയുണ്ടാകണമെന്ന സഞ്ജയ് ദത്തിന്റെ അപേക്ഷ മാനിച്ച് മാര്‍ച്ച് 21 വരെ സഞ്ജയ് ദത്തിന് പരോള്‍ നീട്ടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ് ദത്തിന് പരോള്‍ നീട്ടി നല്‍കാനുള്ള കാരണം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി ഫെബ്രുവരി 25ന് മുംബൈ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന് ജയിലില്‍ മദ്യം ലഭ്യമാക്കുന്നുവെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ നേരത്തെ പറഞ്ഞിരുന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved