Latest News :
Home » » പന്തളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചക്കേസ് ; മൂന്ന് അധ്യാപകര്‍ ഉള്‍പ്പടെ 6 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

പന്തളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചക്കേസ് ; മൂന്ന് അധ്യാപകര്‍ ഉള്‍പ്പടെ 6 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

Written By Unknown on 14 Feb 2014 | 11:38


പന്തളത്ത് കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികളുടെ  ശിക്ഷ ഹൈക്കോടതി ശരിവച്ചു.  മൂന്ന് കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ 6 പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്. ബി.രവീന്ദ്രന്‍പിള്ള, കെ.വേണുഗോപാല്‍, സി.എം.പ്രകാശ്, പി.വേണുഗോപാല്‍, ജ്യോതിഷ് കുമാര്‍, മനോജ്, ഷാ ജോര്‍ജ് എന്നിവര്‍ക്കുള്ള ശിക്ഷയാണു കോടതി ശരിവച്ചത്. ഇതില്‍ ബി.രവീന്ദ്രന്‍പിള്ള കേസിന്റ വിചാരണയ്ക്കിടെ മരിച്ചിരുന്നു. ഇദ്ദേഹമുള്‍പ്പടെ മൂന്ന് പേര്‍ കോളജ് അധ്യാപകരാണ്.  ആറു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും  7 വര്‍ഷം മുതല്‍ 11 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണമെന്ന്  കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് വിധിച്ചിരുന്നത്. ഇതിനെതിരെ അധ്യാപകര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. പന്തളത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ഉള്‍പ്പെടെ 7 പേര് പീഡിപ്പെച്ചെന്നാണ് പരാതി. ആദ്യ മൂന്ന് പ്രതികള്‍ക്ക് ഒന്നേക്കാല്‍ ലക്ഷം രൂപയും ബാക്കി പ്രതികള്‍ക്ക് 5000 രൂപ പിഴയും വിധിച്ചു. ഗുരുക്കന്മാര്‍ പെണ്‍കുട്ടികളുടെ പീഡകരായതു അപമാനകരമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത കോളജ് മാനേജ്‌മെന്റിന്റെ നടപടി ഹീനമാണ്. പ്രാകൃതമായ പ്രവൃത്തിയാണു പ്രതികള്‍ ചെയ്തത്. പ്രതികളെ ഭയന്നു പെണ്‍കുട്ടി കോളജ് വിട്ടിട്ടും പീഡനം തുടര്‍ന്നു. 2002 ജൂണില്‍ കോട്ടയത്തെ പ്രത്യേക കോടതിയാണു പ്രതികളെ ശിക്ഷിച്ചത്. 1997 ജൂലൈ 10 മുതല്‍ ഒക്ടോബര്‍ 20 വരെ പന്തളം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണു കേസ്. സൂര്യനെല്ലി കേസിന്റെ വിചാരണ നടന്ന കോടതിയിലാണു പന്തളം കേസിന്റെയും വിചാരണ നടന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved