Latest News :
Home » » കൊടുങ്കാറ്റായി ഇഷാന്ത്.... കൂട്ടിന് ഷാമിയും...... കിവീസ് 192ന് പുറത്ത്....

കൊടുങ്കാറ്റായി ഇഷാന്ത്.... കൂട്ടിന് ഷാമിയും...... കിവീസ് 192ന് പുറത്ത്....

Written By Unknown on 14 Feb 2014 | 11:17



ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ വിജയകൊടി പാറിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ബൗളര്‍മാരുടെ മികവില്‍ 192 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കൂട്ടി. ആറു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് കിവീസിനെ തകര്‍ത്തത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിന് 23 സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ആദ്യവിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത റുഥര്‍ഫോര്‍ഡിനെ മുരളി വിജയിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മ കിവീസിന് ആദ്യപ്രഹരം നല്കി. പിന്നെ ഇഷാന്ത് ശര്‍മയുടെയും ഷാമിയുടെയും തേരോട്ടത്തിനാണ് വെല്ലിംഗ്ടണ്‍ ബേസിന്‍ റിസര്‍വ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 52.5 ഓവറില്‍ കിവീസ് ഓള്‍ ഔട്ടായി. ഇഷാന്ത് ശര്‍മ 51 റണ്‍സ് വഴങ്ങി ആറുവിക്കറ്റും മുഹമ്മദ് ഷാമി 70 റണ്‍സ് വഴങ്ങി നാലും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവറില്‍ 15-ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. രണ്ടടു റണ്‍സെടുത്ത മുരളി വിജയിയാണ് പുറത്തായത്. എട്ട് റണ്‍സുമായി ശിഖര്‍ ധവാനും ഒരു റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ആദ്യമത്സരം കൈവിട്ട ഇന്ത്യ ജയത്തോടെ പരമ്പര സമനിലയിലാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്നിറങ്ങുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved