നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ വീട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശിച്ചു. രാധയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനാണ് ആര്യാടന്‍ നിലമ്പൂരിലെത്തിയത്. കേസില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍്കി. ഇതിനിടെ രാധയുടെ വീടു സന്ദര്‍ശിക്കാനെത്തിയ ആര്യാടന്‍ മുഹമ്മദിനെ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. സംഘര്‍ഷം കനത്തതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ നീക്കി. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രിയുടെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനും പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കണമെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; രാധയുടെ വീട് മന്ത്രി ആര്യാടന്‍ സന്ദര്‍ശിച്ചു.
Written By Unknown on 15 Feb 2014 | 11:20

Labels:
Kerala