Latest News :
Home » » മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ഏപ്രില്‍ മുതല്‍ നടപ്പാക്കണം ; സുപ്രീംകോടതി.

മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ഏപ്രില്‍ മുതല്‍ നടപ്പാക്കണം ; സുപ്രീംകോടതി.

Written By Unknown on 7 Feb 2014 | 12:02

മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ ഏപ്രില്‍ മുതല്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി . വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ചോദ്യം ചെയ്തു പത്രസ്ഥാപന ഉടമകളും ന്യൂസ് ഏജന്‍സികളും നല്‍കിയ ഹര്‍ജി വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ആരോപിച്ച് കോടതി തള്ളി. പത്രസ്ഥാപനങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സേവന വേതന വ്യവസ്ഥകള്‍ ഉടന്‍ പരിഷ്‌കരിക്കണമെന്നാണ് കോടതി ഉത്തരവ്. 2011 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ആനുകൂല്യങ്ങള്‍ മാര്‍ച്ച് മാസത്തിന് മുന്‍പ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വേജ് ബോര്‍ഡ് പ്രവര്‍ത്തനം ഭരണഘടനാപരമായിരുന്നുവെന്നും സേവന വേതന വ്യവസ്ഥകളെക്കുറിച്ചുള്ള ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ പ്രശംസനീയമാണെന്നും കോടതി കണ്ടെത്തി. മജീദിയ വേജ് ബോര്‍ഡിന്റെ രൂപീകരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. ശമ്പള വര്‍ധനവ് പ്രമോഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved