Latest News :
Home » , » വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് മലാലയ്ക്ക് നോമിഷേന്‍.

വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് മലാലയ്ക്ക് നോമിഷേന്‍.

Written By Unknown on 7 Feb 2014 | 12:17

വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് മലാലയ്ക്ക് നോമിഷേന്‍.കുട്ടികളുടെ നൊബേല്‍ എന്നറിയപ്പെടുന്ന വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് താലിബാന്റെ വെടിയേറ്റ പാക് ബാലിക മലാല യുസുഫ്‌സായിയ്ക്ക് നോമിനേഷന്‍ ലഭിച്ചു. ബുധനാഴ്ചയായിരുന്നു സ്വീഡനില്‍ പ്രഖ്യാപനമുണ്ടായത്. . പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള മലാലയുടെ പ്രവര്‍ത്തനങ്ങളാണ് കുട്ടികളുടെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണം. മലാല പാക്കിസ്ഥാനിലെ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയാണ് ശബ്ദമുയര്‍ത്തിയതെന്ന് അവാര്‍ഡ് ജൂറിയായ 15കാരന്‍ ലിവ് കെജല്‍ബര്‍ഗ് പറഞ്ഞു. കുട്ടികളുടെ നൊബേലായ വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസ് 2000ലാണ് ആരംഭിച്ചത്. ലോകത്തെ 110 രാജ്യങ്ങളിലെ 60,000 സ്‌കൂളുകളില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്ക്കരണം നല്കാനായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി മലാലയേയും പരിഗണിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള സാക്കറോവ് പുരസ്‌കാരവും ഈ 16കാരിയെ തേടിയെത്തിയിരുന്നു. 2012ലാണ് പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ വച്ച് സ്‌കൂളിലേക്കു പോകുന്ന വഴി മലാലയെ താലിബാന്‍ അക്രമികള്‍ വെടിവച്ചത്. ഗുരുതരാവസ്ഥയില്‍ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലാല പിന്നീട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ബ്രാന്‍ഡ് അംബാസഡറായി.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved