Latest News :
Home » » കണ്ണൂരില്‍ പോലീസിന് നേരെ ബോംബേറ്.

കണ്ണൂരില്‍ പോലീസിന് നേരെ ബോംബേറ്.

Written By Unknown on 15 Feb 2014 | 12:03


കണ്ണൂര്‍ അമ്പാടിമുക്കില്‍ ബിജെപി- സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തില്‍  പോലീസിനു നേരെ ബോംബേറ്.  ഇന്നലെ ആറുമണിയോടെയുണ്ടായ ബിജെപി  സിപിഎം സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റത്.  ബിജെപിയില്‍ നിന്ന് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരും പോലീസും തമ്മിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. അമ്പാടിമുക്കില്‍ ഇന്നലെ വൈകുന്നേരം ബിജെപി പ്രവര്‍ത്തകര്‍ കൊടിമരം നാട്ടിയിരുന്നു. ഈ കൊടിമരത്തിന് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന പെയിന്റ് അടിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ പോലീസിനു നേരെ ബോംബെറിയുകയായിരുന്നു. ബോംബേറില്‍ പോലീസുകാര്‍ക്ക് പരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നാലുപേരെയും നാലു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിനിടയാക്കിയ കൊടിത്തോരണങ്ങളും സ്തൂപങ്ങളും ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലെത്തിയ സംഘം ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കി.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved