Latest News :
Home » » ഇസ്രത്ത് തീവ്രവാദിയും താന്‍ നിരപരാധിയും; സിബിഐയ്ക്ക് തെറ്റുപറ്റിയെന്ന് മുന്‍ ഐബി ഡയറക്ടര്‍ .

ഇസ്രത്ത് തീവ്രവാദിയും താന്‍ നിരപരാധിയും; സിബിഐയ്ക്ക് തെറ്റുപറ്റിയെന്ന് മുന്‍ ഐബി ഡയറക്ടര്‍ .

Written By Unknown on 11 Feb 2014 | 11:55


ഇസ്രത്ത് തീവ്രവാദിയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും ഇസ്രത്ത് ജഹാന്‍ കേസ്സില്‍ സിബിഐ പ്രതി ചേര്‍ത്ത മുന്‍ ഐ ബി ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍. സിബിഐയ്ക്ക് തെറ്റുപറ്റിയതാണെന്നും താന്‍ അത് തെളിയിക്കുമെന്നും  രജീന്ദര്‍ കുമാര്‍ അറിയിച്ചു. ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രജീന്ദര്‍ കുമാര്‍ പറഞ്ഞു. ഇസ്രത്ത് ജഹാന്‍ വാസ്തവത്തില്‍ തീവ്രവാദിയായിരുന്നെന്ന് രജീന്ദര്‍ ചില മാധ്യമങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രത്തിനെയും കൂട്ടരെയും വധിച്ചതില്‍ തെറ്റില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും രജീന്ദര്‍ വ്യക്തമാക്കി. അതേസമയം ഇസ്രത്ത് തീവ്രവാദിയായിരുന്നുവെന്ന് രജീന്ദര്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചതായും രജീന്ദര്‍ നടത്തിയ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് തെളിയിക്കാനായിരുന്നു ഇതെന്നും സിബിഐ പറഞ്ഞു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved