Latest News :
Home » » മൊയ്‌ലിക്കും അംബാനിക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെജ്രിവാള്‍ ....

മൊയ്‌ലിക്കും അംബാനിക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെജ്രിവാള്‍ ....

Written By Unknown on 11 Feb 2014 | 13:05


പ്രകൃതിവാതകത്തിന്റെ വിലകുത്തനെ ഉയര്‍ത്തിയതിനെതിരെ  പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ്സെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇവരെ കൂടാതെ മുന്‍മന്ത്രി മുരളി ദിയോറ,  വി.കെ. സിബല്‍ തുടങ്ങിയവര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാന്‍  കെജ്രിവാള്‍ നിര്‍ദേശിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ സഹായിക്കുന്നതിനു വേണ്ടിയാണ് പ്രകൃതിവാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തിയതെന്നു കെജ്രിവാള്‍ അവകാശപ്പെട്ടു. വന്‍ ഴിമതിയാണ് നടന്നിരിക്കുന്നതെന്നും കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ റിലയന്‍സ് പ്രകൃതി വാതക വില കുത്തനെ ഉയര്‍ത്തിയതെന്നും അറിയിച്ചുകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിനെതിരെ നാലുപേര്‍ ഡല്‍ഹി സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രകൃതിവാതകത്തിനു നാലു ഡോളര്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഗ്യാസ് ഉല്‍പാദനം കുറച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ചായിരുന്നു റിലയന്‍സിന്റെ നടപടി.  ഇപ്പോള്‍ പ്രകൃതിവാതകത്തിന്റെ വില എട്ടു ഡോളറാക്കാനാണ് പദ്ധതി. എന്നാല്‍ ഉല്‍പാദനചിലവ് ഒരു ഡോളറില്‍ താഴെയാണെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ഇതേ പ്രകൃതിവാതകം അയല്‍രാജ്യമായ ബംഗ്ലാദേശില്‍ രണ്ട് ഡോളറിനാണ് വില്‍ക്കുന്നതെന്നും അതിനാല്‍ അഴിമതി വിരുദ്ധ വിഭാഗത്തോടു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും കെജ്രിവാള്‍ അറിയിച്ചു.  അതേസമയം കെജ്രിവാളിനു ഭരണത്തെക്കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണു ഇങ്ങനെ പെരുമാറുന്നതെന്നു വീരപ്പ മൊയ്‌ലി പ്രതികരിച്ചു. ഇത്തരത്തിലുള്ള പരാതികള്‍ നിലനില്‍ക്കില്ലന്നും മൊയ്‌ലി വ്യക്തമാക്കി.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved