Latest News :
Home » » കോണ്‍ഗ്രസും അഴിമതിയും ഇരട്ട പെറ്റ മക്കള്‍ ; നരേന്ദ്ര മോഡി....

കോണ്‍ഗ്രസും അഴിമതിയും ഇരട്ട പെറ്റ മക്കള്‍ ; നരേന്ദ്ര മോഡി....

Written By Unknown on 19 Feb 2014 | 14:43


കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും അഴമതിയും ഇരട്ട പെറ്റ മക്കളെപ്പോലെയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നടത്തിയ ഭാരത ഗെല്ലിസി റാലിയിലാണ് മോഡി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സംസ്ഥാനത്ത് വ്യത്യസ്തമായ ഒരു സാമ്പത്തിക സംസ്‌കാരം ഉണ്ടാക്കിയ മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ മോഡി പ്രശംസിച്ചു. കോണ്‍ഗ്രസും അഴിമതിയും ഇരട്ടക്കുട്ടികളെപ്പോലെയാണ്. എവിടെയൊക്കെ കോണ്‍ഗ്രസുണ്ടോ അവിടെയെല്ലാം അഴിമതിയുണ്ടെന്നും മോഡി ആരോപിച്ചു. ബില്ലുകള്‍ തടസ്സപ്പെടുത്താന്‍ ബി ജെ പി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണമെന്നും എന്നാല്‍ ജനങ്ങളോട് സത്യം പറയാനെങ്കിലും കോണ്‍ഗ്രസ് തയ്യാറാകണമെന്നും മോഡി ആവശ്യപ്പെട്ടു. . ആദ്യം കള്ളങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിച്ചുവെന്നും വഞ്ചിതരായ ജനങ്ങളുടെ കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോളെന്നും മോഡി വെളിപ്പെടുത്തി. എങ്ങനെ അധികാരം കിട്ടും എന്നാണ് കോണ്‍ഗ്രസ് എപ്പോളും ചിന്തിക്കുന്നത്. അതേസമയം എങ്ങനെ ജനങ്ങളെ സേവിക്കാം എന്നതിലാണ് ബി ജെ പിയുടെ ശ്രദ്ധയെന്നും മോഡി വ്യക്തമാക്കി. തേനീച്ചക്കൂടിനെപ്പോലെ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭാരതത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബി ജെ പിക്ക് ഈ രാജ്യം അമ്മയെപ്പോലെയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.....



Share this article :
 
Copyright © 2014. Nair News Online - All Rights Reserved