Latest News :
Home » » സൗദിക്ക് പിന്നാലെ ഒമാനിലും സ്വദേശീവത്കരണം...... ഒരു ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകും......

സൗദിക്ക് പിന്നാലെ ഒമാനിലും സ്വദേശീവത്കരണം...... ഒരു ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകും......

Written By Unknown on 19 Feb 2014 | 14:35


ഒമാനില്‍ സ്വദേശീവത്കരണം..... ഒരു ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകും. ഖത്തറിനും സൗദി അറേബ്യയ്ക്കും പിന്നാലെ ഒമാനിലും സ്വദേശീവത്കരണം. ഒമാനിലും സ്വദേശീവത്കരണം നടപ്പിലാക്കുന്നു എന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തോളം വിദേശീയര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് ഒമാന്‍ മനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്ക്. അതായത് സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം ആറ് ശതമാനം കുറക്കാനാണ് ഒമാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഒമാന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇക്കാര്യം പുറത്തു വിട്ടത്. അതോടൊപ്പം ഒമാനില്‍ ജോലിചെയ്യുന്ന 71 ശതമാനം വിദേശികള്‍ക്കും ആവശ്യമായ യോഗ്യതയില്ലെന്നും അതിനാല്‍ ഇവരുടെ എണ്ണം കുറച്ച് കൂടുതല്‍ യോഗ്യതയുള്ള ഒമാന്‍ പൗരന്മാര്‍ക്ക് തൊഴിലവസരം നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബക്രി പറയുന്നു. അതേസമയം സ്വദേശീ വത്കരണം നടപ്പിലായാല്‍ ജോലി നഷ്ടപ്പെടുന്ന 1 ലക്ഷം പേരില്‍ 40,000 പേര്‍ ഇന്ത്യക്കാരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved