Latest News :
Home » , » നെയ്യാറ്റിന്‍കര താലൂക്ക് എന്‍ .എസ് . എസ് . കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ മന്നത്ത് പദ്മനാഭനെ അനുസ്മരിച്ചു

നെയ്യാറ്റിന്‍കര താലൂക്ക് എന്‍ .എസ് . എസ് . കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ മന്നത്ത് പദ്മനാഭനെ അനുസ്മരിച്ചു

Written By Nair News Online on 26 Feb 2014 | 10:37




നെയ്യാറ്റിന്‍കര: താലൂക്ക് എന്‍.എസ്. എസ്. കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ മന്നത്ത് പദ്മനാഭന്റെ 44ാമത് ചരമവാര്‍ഷികാചരണം നടത്തി. കൃഷ്ണന്‍കോവിലിന് മുന്നില്‍ നിര്‍മിച്ച പന്തലില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ രാമായണപാരായണം, ഉപവാസം, പുഷ്പാര്‍ച്ചന എന്നിവ നടത്തി.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍നായര്‍ സമ്മേളനത്തില്‍ അധ്യക്ഷനായി. ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തി.

എം.എല്‍.എ. മാരായ ആര്‍. സെല്‍വരാജ്, എ. ടി. ജോര്‍ജ്, നഗരസഭാ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. സോമന്‍നായര്‍, സെക്രട്ടറി ടി.എസ്. നാരായണന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജി. നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് എല്‍. സതികുമാരി, താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റുമാരായ ബി. നാരായണന്‍നായര്‍, എം. സുശീലന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണന്‍കോവിലിന് മുന്നിലെ മന്നം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഭാരവാഹികളായ അഡ്വ. കൃഷ്ണദാസ്, കെ. വേണുഗോപാലന്‍ നായര്‍, കെ. എസ്. ജയചന്ദ്രന്‍ നായര്‍, വി. മോഹനകുമാര്‍, ഡി. അനില്‍കുമാര്‍, ജി. ഗോപീകൃഷ്ണന്‍ നായര്‍, കെ. ജയമോഹനന്‍നായര്‍, ആര്‍. മുരളീധരന്‍ നായര്‍, എം. സുകുമാരന്‍ നായര്‍, ജി. പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved