ചങ്ങനാശ്ശേരി:യുഗപ്രഭാവനായ മന്നത്ത് പദ്മനാഭന്റെ ചരമവാര്‍ഷികദിനത്തില്‍ മന്നംസമാധിയിലേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പുലര്‍ച്ചെ മുതല്‍തന്നെ സമാധിമണ്ഡപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയ്ക്കുള്ള ഊഴവും കാത്ത് സമുദായസ്‌നേഹികള്‍ നാമജപവുമായി കാത്തുനിന്നു. മന്നം സമാധിമണ്ഡപത്തിന് പുറത്ത് എം. സി. റോഡില്‍വരെ സമുദായാംഗങ്ങളുടെ നിര ഇടയ്ക്കിടെ നീണ്ടു.സമീപത്തെ വിവിധ കരയോഗങ്ങളില്‍ നിന്ന് സമുദായപ്രവര്‍ത്തകര്‍ പിടിയരിയുമേന്തി പദയാത്രയായാണ് സമാധിദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയത്. തൃക്കൊടിത്താനം 180 -ാം നമ്പര്‍ എന്‍. എസ്. എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പദയാത്രയായാണ് പ്രവര്‍ത്തകര്‍ സമാധിദിനാചരണത്തിനെത്തിയത്. വാഴപ്പള്ളി, മാടപ്പള്ളി, കുട്ടനാട് മേഖലകളിലെ കരയോഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പദയാത്രയായാണ് സമാധിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. വിവിധ താലൂക്ക് യൂണിയന്‍ ഭാരവാഹികളും സമാധിദിനാചരണത്തില്‍ പങ്കെടുക്കാനെത്തി. പുഷ്പാര്‍ച്ചനയ്‌ക്കെത്തിയവരെല്ലാം 11.45 വരെ നടന്ന സമൂഹപ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷമാണ് പിരിഞ്ഞുപോയത്. ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സ്മിതാജയന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജെ.ജെയിംസ്്, നഗരസഭാവൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, നഗരസഭാംഗങ്ങളായ പ്രസന്നകുമാര്‍ പറാട്ട്, അഡ്വ. മധുരാജ്, സതീഷ് ഐക്കര, ഡോ. ബിന്ദുവിശ്വനാഥ്, സന്ധ്യമനോജ്, അഡ്വ. ജോസിസെബാസ്റ്റ്യന്‍, കുട്ടനാട് എന്‍.എസ്,എസ്, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ.രാധാകൃഷ്ണപണിക്കര്‍,ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വി. ജി. ഭാസ്‌ക്കരന്‍നായര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പുരുഷോത്തമന്‍പിള്ള, എന്‍. എസ്. എസ്. ഹെഡ് ഓഫീസിലെയും എന്‍. എസ്. എസ്സിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപകര്‍ യൂണിയന്‍ പ്രസിഡന്റുമാര്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകളാണ് പുഷ്പാര്‍ച്ചനയ്ക്കായി മന്നം സമാധിയിലേയ്ക്ക് ഒഴുകിയെത്തിയത്.
Home »
News
,
Slider
» യുഗപ്രഭാവനായ മന്നത്ത് പദ്മനാഭന്റെ ചരമവാര്‍ഷികദിനത്തില്‍ മന്നംസമാധിയിലേയ്ക്ക് പുഷ്‌പാര്‍ച്ചനയ്ക്കായി ഒഴുകിയെത്തിയത് ആയിരങ്ങള്‍
യുഗപ്രഭാവനായ മന്നത്ത് പദ്മനാഭന്റെ ചരമവാര്‍ഷികദിനത്തില്‍ മന്നംസമാധിയിലേയ്ക്ക് പുഷ്‌പാര്‍ച്ചനയ്ക്കായി ഒഴുകിയെത്തിയത് ആയിരങ്ങള്‍
Written By Nair News Online on 26 Feb 2014 | 10:41