മുകേഷ് അംബാനിക്കും വീരപ്പമൊയ്‌ലിക്കുമെതിരെയുള്ള കേസ്സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഡല്‍ഹിയിലെ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തത്. എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ ഇങ്ങിനെയൊരു കേസ്സ് നിലനില്‍ക്കും എന്ന് ഡല്‍ഹി സര്‍ക്കാറിന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസ്സെടുക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ മുതിര്‍ന്നത്. ഇന്നലെ അംബാനിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ രംഗത്തു വന്നിരുന്നു. ബിജെപിയും കോണ്‍ഗ്രസ്സും അംബാനിയെ സംരക്ഷിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. അരവിന്ദ് കെജ്രിവാള്‍ രാജിവെച്ച സാഹചര്യത്തില്‍ ഉടന്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നേക്കും . അതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറെ കണ്ട് കെജ്രിവാള്‍ ആവശ്യപ്പെട്ടത് ഡല്‍ഹിയില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ അത് ആം ആദ്മി പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. അതിനാല്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ മുതിരുക.
Home »
National
» അംബാനിക്കും മൊയ്‌ലിക്കുമെതിരെ കേസ്സ് ; സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്....
അംബാനിക്കും മൊയ്‌ലിക്കുമെതിരെ കേസ്സ് ; സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്....
Written By Unknown on 15 Feb 2014 | 10:52

Labels:
National
.jpg)