Latest News :
Home » » വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ രഹാനയുടെ കന്നിസെഞ്ച്വറിയില്‍ ഇന്ത്യക്ക് ലീഡ്....

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ രഹാനയുടെ കന്നിസെഞ്ച്വറിയില്‍ ഇന്ത്യക്ക് ലീഡ്....

Written By Unknown on 15 Feb 2014 | 10:46


ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാംമിന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ്. രഹാനയുടെ കന്നിടെസ്റ്റ് സെഞ്ച്വറിയിലാണ് ഇന്ത്യയുടെ ഈ മികച്ച ലീഡ്. 100 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ  വ വിക്കറ്റിന് 415 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 149 പന്തില്‍ 15 ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ ശതകം തികച്ചത്. ശിഖര്‍ ധവാന്‍, എം.എസ്. ധോണി എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഇന്ത്യയ്ക്ക് ഇപ്പോള്‍ 214 റണ്‍സ് ലീഡുണ്ട്. നേരത്തെ രണ്ടിന് 100 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നാം വിക്കറ്റ് നഷ്ടമായി. 26 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ ഇഷാന്ത് ശര്‍മയാണ് പുറത്തായത്. പിന്നീട് സ്‌കോര്‍ 162-ല്‍ നില്‌ക്കെ സെഞ്ചുറിക്ക് രണ്ടു റണ്‍സ് അകലെ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. 127 പന്തില്‍ 14 ഫോറുകളും ഒരു സിക്‌സറുമായി 98 റണ്‍സെടുത്ത ധവാനെ സൗത്തിയുടെ പന്തില്‍ വാട്‌ലിംഗ് പിടിച്ചു പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ രോഹിത് ശര്‍മയ്ക്ക് അക്കൗണ്ട് പാലും തുറക്കാനായില്ല. അഞ്ചിന് 165 എന്ന നിലയില്‍ ഇന്ത്യ പരുങ്ങുമ്പോഴാണ് ധോണിയും കോഹ്‌ലിയും ക്രീസില്‍ ഒന്നിക്കുന്നത്. ഇരുവരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ 200 കടത്തി. 38 റണ്‍സെടുത്ത കോഹ്‌ലിയെ വാഗ്നര്‍ പുറത്താക്കി. തുടര്‍ന്ന് ധോണിയും രഹാനെയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ധോണി 86 പന്തില്‍ 68 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 26 റണ്‍സെടുത്തു. ്യൂസിലന്‍ഡിനുവേണ്ടി ട്രെന്റ് ബൗള്‍ട്ട് മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തേ ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിംഗ്‌സ് 192 റണ്‍സിന് അവസാനിച്ചിരുന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved