പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പിന്തുണച്ച് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍. പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തു നിന്നും വിഎസിനെ ബലം പ്രയോഗിച്ച് നീക്കരുതെന്നും എപ്പോള്‍ വിരമിക്കണമെന്ന തീരുമാനം വിഎസ്സിനു വിട്ടുകൊടുക്കണമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബര്‍ധന്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം വിഎസ് നിരസിച്ചത് അഭിമാനമായി തോന്നുന്നുവെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പാര്‍ട്ടിക്കു പുറത്തുള്ളവരും പരിഗണനയിലുണ്ടെന്നും ബര്‍ധന്‍ അറിയിച്ചു.
