അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളെല്ലാം സ്റ്റുഡന്‍റ്‌സ് ഫ്രണ്ട്‌ലിയാക്കാനാണ് പദ്ധതി. ക്ലാസ്മുറികള്‍ മുഴുവന്‍ ടൈല്‍സ് പാകും. സ്‌കൂള്‍ ചായമടിക്കും. പൂന്തോട്ടങ്ങള്‍ നിര്‍മിക്കും. സ്മാര്‍ട്ട് ക്ലാസ്മുറികളില്‍ പ്രൊജക്ടറുകള്‍ സ്ഥാപിക്കും. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന നിറങ്ങള്‍ മാറും. ആറുതരം നിറങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ സമിതി അംഗീകരിക്കുന്ന നിറം ഉപയോഗിക്കാം. നാലേകാല്‍ കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍
