Latest News :
Home » , , » മാവേലിക്കര എന്‍. എസ്. എസ്. താലൂക്ക് യൂണിയന്‍ വായ്‌പാ വിതരണമേള നടത്തി.

മാവേലിക്കര എന്‍. എസ്. എസ്. താലൂക്ക് യൂണിയന്‍ വായ്‌പാ വിതരണമേള നടത്തി.

Written By Nair News Online on 15 Jan 2014 | 13:38




മാവേലിക്കര: എന്‍.എസ്.എസ്.മാവേലിക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 37 സ്വയംസഹായ സംഘങ്ങള്‍ക്കായി രണ്ടുകോടി രൂപ വായ്പ വിതരണം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാലപിള്ള വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ്.എസ്.സോഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.ടി.കെ.പ്രസാദ്, സെക്രട്ടറി ജെ.ശാന്തസുന്ദരന്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ അഡ്വ.എസ്.എസ്.പിള്ള, ആര്‍.രാമചന്ദ്രന്‍ നായര്‍, ചെന്നിത്തല സദാശിവന്‍പിള്ള, ഹരിഹരന്‍ ആര്‍.പിള്ള, ഡോ.പ്രദീപ്കുമാര്‍, അഡ്വ.രാമകൃഷ്ണനുണ്ണിത്താന്‍, അഡ്വ.സേതുമോഹന്‍പിള്ള, എല്‍.സതിയമ്മ,ധനലക്ഷ്മി ബാങ്ക് മാനേജര്‍ ആര്‍.മഹാദേവന്‍, പി.വി.അശോക്, അരുണ്‍കുമാര്‍, മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ധനലക്ഷ്മി ബാങ്കിന്റെ മാവേലിക്കര ശാഖയുമായി ചേര്‍ന്നാണ് വായ്പ വിതരണം സംഘടിപ്പിച്ചത്.

കടപ്പാട് : മാതൃഭൂമി ന്യൂസ്‌.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved