Latest News :
Home » » താമരശ്ശേരി താലുക്ക് പിറന്നു.

താമരശ്ശേരി താലുക്ക് പിറന്നു.

Written By Nair News Online on 15 Jan 2014 | 13:11



സംസ്ഥാനത്തെ 66-മത് താലൂക്കായി താമരശ്ശേരി നിലവില്‍ വന്നു.  
താമരശ്ശേരി താലൂക്കിന്‍റ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.    ച ടങ്ങില്‍ വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഡോ. എം.കെ. മുനീര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം.കെ. രാഘവന്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, സി. മോയിന്‍കുട്ടി എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ കലക്ടര്‍ സി.എ. ലത, മുന്‍ മന്ത്രി പി. സിറിയക് ജോണ്‍, മുന്‍ എം.എല്‍.എ കെ. മൂസക്കുട്ടി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് റസാഖ്, എ.ഡി.എം ആറുമുഖന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ താര അബ്ദുറഹ്മാന്‍ ഹാജി, ആയിഷക്കുട്ടി സുല്‍ത്താന്‍, ആന്‍റണി നീര്‍വേലി, ഏലിയാമ്മ ജോര്‍ജ്, കെ.എം. കോമളവല്ലി, റസിയ ഇബ്രാഹീം, യു.പി. നഫീസ, പി.സി. മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ജമീല ഉസ്മാന്‍, ബ്ളോക് പഞ്ചായത്തംഗം കെ.സി. മാമു മാസ്റ്റര്‍, കെ.വി. മുഹമ്മദ്, അഡ്വ. ജോസഫ് മാത്യു, കെ.സി. അബു, എം.എ. റസാഖ് മാസ്റ്റര്‍, പി.എസ്. മുഹമ്മദലി, ജോസ് ടൈറ്റസ്, ഗിരീഷ് തേവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് അരവിന്ദന്‍ സ്വാഗതവും തഹസില്‍ദാര്‍ കെ. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved