Latest News :
Home » , » ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്റെ നായര്‍ സമ്മേളനം

ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്റെ നായര്‍ സമ്മേളനം

Written By Nair News Online on 15 Jan 2014 | 13:03




കട്ടപ്പന: ഇരുപതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഒരു സമ്മേളനത്തില്‍നിന്ന് വ്യത്യസ്തമായി ശാന്തതയുടെ ഗാംഭീര്യംകൊണ്ടാണ് ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്റെ നായര്‍ മഹാസമ്മേളനം വ്യത്യസ്തമായത്.

തികഞ്ഞ അച്ചടക്കവും കൃത്യനിഷ്ഠയുംകൊണ്ട് ശബ്ദകോലാഹലങ്ങളെ ഒഴിവാക്കിക്കൊണ്ട് സമ്മേളനത്തിന്റെ സംഘാടകര്‍ കഴിവു തെളിയിച്ചു.

ഹൈറേഞ്ചിലെ മൂന്ന് താലൂക്കുകളിലായി 82 കരയോഗങ്ങളില്‍നിന്ന് ഇരുപതിനായിരത്തോളം പേര്‍ കട്ടപ്പനയിലേക്ക് രാവിലെ പത്തോടെ ഒഴുകിയെത്തിയെങ്കിലും നഗരജീവിതത്തിന്റെ ഒഴുക്കിനെ ഭംഗപ്പെടുത്തുന്നവിധത്തില്‍ ഗതാഗതക്കുരുക്കോ ബഹളമോ ഉണ്ടായില്ല. വളണ്ടിയര്‍മാരുടെ ഇടപെടല്‍ കൃത്യവും കണിശവുമായിരുന്നു.

മുന്‍പ് നിശ്ചയിച്ചിരുന്നപോലെ കൃത്യം 10.30നുതന്നെ സമ്മേളനം ആരംഭിച്ചു.
സമ്മേളനനഗരിയിലെ അമര്‍ജവാന്‍ ജ്യോതിയില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് സമ്മേളനം ആരംഭിച്ചത്.

15,000ത്തോളംപേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ സമ്മേളന പന്തല്‍ അപ്പോഴേക്കും നിറഞ്ഞുകവിഞ്ഞിരുന്നു. സ്ത്രീപങ്കാളിത്തംകൊണ്ടും സമ്മേളനം മാതൃകയായി.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved