Latest News :
Home » » കാസര്‍കോട് ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരെ കണ്ടു

കാസര്‍കോട് ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരെ കണ്ടു

Written By Nair News Online on 7 Apr 2014 | 14:18




കാസര്‍കോട്: ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിലായിരുന്നു സന്ദര്‍ശനം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സുരേഷ്‌കുമാര്‍ ഷെട്ടി, പി.രമേശ് എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്‍.എസ്.എസ്സിന്റെ സമദൂര നിലപാട് ബി.ജെ.പിക്ക് ഗുണംചെയ്യുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ രാവിലെ സുകുമാരന്‍ നായരെ കണ്ടിരുന്നു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved