Latest News :
Home » , » മാന്നാര്‍ നായര്‍സമാജം ഫുട്‌ബോള്‍ മത്സരം നടക്കും.

മാന്നാര്‍ നായര്‍സമാജം ഫുട്‌ബോള്‍ മത്സരം നടക്കും.

Written By Nair News Online on 3 Apr 2014 | 12:05





മാന്നാര്‍: 3-ാമത് നായര്‍സമാജം അഖിലകേരള ഫുട്‌ബോള്‍ മത്സരം 13ന് മാന്നാര്‍ എന്‍.എസ്. സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികവുറ്റ ക്ലബ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച പി.സി. വിഷ്ണുനാഥ് എം.എല്‍.എ. നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, സി.ബി. മനോഹരന്‍ നായര്‍, കൊട്ടാരത്തില്‍ രാമചന്ദ്രന്‍ നായര്‍, തോമസ് ചാക്കോ, അജിത്ത് പഴവൂര്‍, കെ.എ. കരിം, വി.വി. രാമചന്ദ്രന്‍ നായര്‍, സതീഷ് ശാന്തി നിവാസ്, പി.എന്‍. ശെല്‍വരാജന്‍, എം.എന്‍. അപ്പുക്കുട്ടന്‍ നായര്‍, പി.എന്‍. നെടുവേലി, മാന്നാര്‍ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved