Latest News :
Home » » മാതൃകാ കരയോഗത്തിനുള്ള അവാര്‍ഡ് കൊട്ടാരക്കര താലൂക്ക് യൂണിയനിലെ പവിത്രേശ്വരം ശ്രീശങ്കരവിലാസം കരയോഗത്തിന്‌

മാതൃകാ കരയോഗത്തിനുള്ള അവാര്‍ഡ് കൊട്ടാരക്കര താലൂക്ക് യൂണിയനിലെ പവിത്രേശ്വരം ശ്രീശങ്കരവിലാസം കരയോഗത്തിന്‌

Written By Nair News Online on 8 Apr 2014 | 15:24





കൊട്ടാരക്കര: എന്‍.എസ്.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയനിലെ മാതൃകാപരമായ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് പവിത്രേശ്വരം ശ്രീശങ്കരവിലാസം കരയോഗത്തിന്.
കൊട്ടാരക്കര ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ ആര്‍.രാജേന്ദ്രന്‍ പിള്ള അവാര്‍ഡ് കരയോഗം ഭാരവാഹികള്‍ക്ക് കൈമാറി.
യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പുത്തൂര്‍ രവി അധ്യക്ഷത വഹിച്ചു. യൂണിയന്റെ കീഴിലുള്ള 148 കരയോഗങ്ങളിലെ ഭാരവാഹികള്‍ സംബന്ധിച്ചു. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമറും മറ്റ് ഭാരവാഹികളും സംസാരിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved