Latest News :
Home » » യുക്രൈന്‍; സമാധാന ചര്‍ച്ചയ്ക്ക് തുടക്കമിട്ട് യുഎസും റഷ്യയും.

യുക്രൈന്‍; സമാധാന ചര്‍ച്ചയ്ക്ക് തുടക്കമിട്ട് യുഎസും റഷ്യയും.

Written By Unknown on 6 Mar 2014 | 12:47

യുക്രെയ്‌നില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ ജി8 രാജ്യങ്ങളുടെ സമ്മേളനത്തില്‍ റഷ്യയ്ക്കു പങ്കെടുക്കേണ്ടി വരില്ലെന്നു യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ ആദ്യമായി നേരിട്ടു നടത്തിയ ചര്‍ച്ചയിലാണ് ഈ മുന്നറിയിപ്പ്. യുഎന്‍ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളും പങ്കെടുത്ത കൂടിയാലോചനയ്ക്കു ശേഷമാണു യുഎസ്  റഷ്യ ഉഭയകക്ഷി ചര്‍ച്ച. ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം റഷ്യയ്‌ക്കെതിരെ ഉപരോധങ്ങള്‍ ആലോചിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ യോഗം ഇന്നുചേരും. സിറിയയിലെ രാസായുധങ്ങള്‍ നിര്‍വീര്യമാക്കുന്നതുമായി ബന്ധപ്പെട്ടു റഷ്യയും യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയും ചേര്‍ന്നു നടത്താനിരുന്ന എല്ലാ സൈനിക നടപടികളും റദ്ദാക്കിയതായി നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു.ക്രൈമിയയിലെ സൈനിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ റഷ്യയും നാറ്റോയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണു തീരുമാനം. അതേസമയം, യുക്രെയ്‌നില്‍ ഇടപെടാന്‍ റഷ്യയ്ക്ക് അവകാശമുണ്ടെന്ന വാദം പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഇന്നലെയും ആവര്‍ത്തിച്ചു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved