Latest News :
Home » » ഇക്കുറി ചൈന സൈനീക ചിലവിനായി മാറ്റിവെച്ചത് ഇന്ത്യയേക്കാള്‍ നാലിരിട്ടി അധികം.

ഇക്കുറി ചൈന സൈനീക ചിലവിനായി മാറ്റിവെച്ചത് ഇന്ത്യയേക്കാള്‍ നാലിരിട്ടി അധികം.

Written By Unknown on 6 Mar 2014 | 12:41

ചൈന അടുത്ത വര്‍ഷത്തെ സൈനികച്ചെലവിന് നീക്കിവയ്ക്കുന്നത് 8.18 ലക്ഷം കോടി രൂപ( 13,200 കോടി ഡോളര്‍) കഴിഞ്ഞവര്‍ഷത്തെക്കാള്‍ 12.2 ശതമാനം കൂടുതലാണ് ഇത്. അതായത് ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ നാലിരട്ടിയോളം വരും ചൈനയുടെ അടുത്ത വര്‍ഷത്തെ സൈനിക ചിലവ് . 2.23 ലക്ഷം കോടി രൂപയാണ് (3600 കോടി ഡോളറര്‍) ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. ചൈന സൈനികച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില അനുസരിച്ചുള്ള ന്യായമായ പ്രതിരോധ ബജറ്റാണിതെന്നാണ് ചൈനയുടെ നിലപാട്. ലോകത്ത് ഏറ്റവും വലിയ പ്രതിരോധ ബജറ്റ് അമേരിക്കയുടേതാണ്37 ലക്ഷം കോടി രൂപ (60,040 കോടി ഡോളര്‍).




Share this article :
 
Copyright © 2014. Nair News Online - All Rights Reserved