Latest News :
Home » » കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതുതന്നെ : മലേഷ്യന്‍ പ്രധാനമന്ത്രി.

കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതുതന്നെ : മലേഷ്യന്‍ പ്രധാനമന്ത്രി.

Written By Unknown on 15 Mar 2014 | 13:18

5 ഇന്ത്യന്‍ യാത്രക്കാരുള്‍പ്പെട്ട 239 പേരുമായി യാത്രപുറപ്പെട്ട മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല തട്ടിക്കൊണ്ടുപോയതാണ അന്വേഷണ സംഘത്തിന്റെ കണ്ടത്തല്‍ ശരിവെച്ച് മലേഷ്യന്‍ പ്രധാനമന്ത്രി. ഒരാഴ്ചമുമ്പു കാണാതായ മലേഷ്യന്‍ വിമാനം തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി മലേഷ്യന്‍ പ്രധാനമന്ത്രി പി.എം. നജീബ് റസാക്കാണ്  മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.  വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സാറ്റലൈറ്റ് രേഖകളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ഇതു തെളിയിക്കുന്നുവെന്നും   തെരച്ചില്‍ തുടരുമെന്നും നജീബ് റസാക്ക്  വ്യക്തമാക്കി. തെരച്ചിലിന്റെ മേഖലകള്‍ വ്യാപിപ്പിച്ചിട്ടുണ്ടന്നും നജീബ് റസാക്ക്  പറഞ്ഞു. കസാഖ്-തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് വിമാനത്തിന്റെ ആശയവിനിമയം തകരാറിലായത്. വിമാനത്തിന്റെ ദിശ മനപൂര്‍വം തിരിച്ചുവിടുകയായിരുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ ഓഫാക്കിയശേഷം വിമാനം വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ച ശേഷവും വിമാനം പറക്കല്‍ തുടര്‍ന്നു. സംഭവത്തിനു പിന്നില്‍ ഉള്‍പ്പെട്ടവരെയോ അവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 14 രാജ്യങ്ങളും 43 ഷിപ്പുകളും 58 എയര്‍ക്രാഫ്റ്റുകളും വിമാനത്തിനായുള്ള തെരച്ചിലില്‍ പങ്കെടുത്തു. തെരച്ചിലില്‍ പങ്കെടുത്ത രാജ്യങ്ങളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ചൈനാ സമുദ്രത്തിലെ തെരച്ചിലില്‍ അവസാനിപ്പിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ മനപൂര്‍വം ഓഫാക്കി റഡാറില്‍ നിന്നും അപ്രത്യക്ഷമാകാനുള്ള ശ്രമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനറാഞ്ചലാണ് നടന്നതെന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തിയത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved