Latest News :
Home » » കണ്ണൂരില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് പരിക്ക്.

കണ്ണൂരില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് പരിക്ക്.

Written By Unknown on 10 Mar 2014 | 13:04

കണ്ണൂര്‍  പെരിഞ്ചേരിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ്  സംഭവം. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ മുണ്ടോറപ്പൊയില്‍ രജീഷിനെ  കണ്ണൂര്‍ എകെജി ആശുപത്രിയിലും ആര്‍എസ്എസ് പേരാവൂര്‍ താലൂക്ക് കാര്യവാഹക് കുഴിക്കലിലെ കെ.പി. സതീശനെയും  , ബിഎംഎസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ കുഴിക്കലിലെ നന്ദനനേയും  തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെരിഞ്ചേരി മഹാവിഷ്ണു ക്ഷേത്ര പരിസരത്തു വച്ചാണ് സംഘര്‍ഷമുണ്ടായത്. പെരിഞ്ചേരി മൂന്നാംപീടികയില്‍ വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി സതീശനെ ആക്രമിക്കുകയായിരുന്നുവെന്നാണ്  ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞദിവസം മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര പരിസരത്ത് വച്ച് സിപിഎമ്മുകാരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പെരിഞ്ചേരി ക്ഷേത്രപരിസരത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് പറയുന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മട്ടന്നൂര്‍ സിഐ കെ.വി. വേണുഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആശുപത്രിയില്‍ പ്രവേശിപപിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.






Share this article :
 
Copyright © 2014. Nair News Online - All Rights Reserved