ഇത് ദൈവം തന്ന രണ്ടാം ജന്മം..... ഇനിയുള്ള ഈ ജന്മം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണെന്ന് നടനും ചാലക്കുടി ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. ഇത് എന്റെ രണ്ടാം ജന്മമാണെന്നും ദൈവം തന്ന പാരിതോഷികമായ ഈ ജന്മം ഇനി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണെന്നും ഇന്നസെന്റ് തൃശ്ശൂരില്‍ പറഞ്ഞു. ചാലക്കുടി എന്നെ കൈവിടില്ല. ചാലക്കുടിക്കാര്‍ക്ക് എന്നെ അറിയാം. ചാലക്കുടി, അങ്കമാലി , ആലുവ, മാള എന്നിവിടങ്ങളിലെല്ലാം എനിക്ക് അറിയാവുന്നവരാണ്. അതു തന്നെയാണ് എന്റെ പ്രതീക്ഷ. ചാലക്കുടിയില്‍ എനിക്ക് വിജയിക്കാനാകുമെന്നും ഇന്നസെന്റ് പ്രത്യാശ പ്രകടിപ്പിച്ചു. വിനയനെ പോലുള്ളവര്‍ പറയുന്നതിനോട് ഞാന്‍ പ്രതികരിക്കുന്നില്ലെന്നും ഇന്നസെന്റ് തൃശ്ശൂര്‍ പ്രസ്സ് ക്ലബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
