Latest News :
Home » » 239 യാത്രക്കാരുമായി ബെയ്ജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായി.

239 യാത്രക്കാരുമായി ബെയ്ജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായി.

Written By Unknown on 8 Mar 2014 | 11:58

239 യാത്രക്കാരുമായി ബെയ്ജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം കാണാതായി. ഇന്ത്യന്‍ സമയം വൈകുന്നേരം 6.41 ന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ വിയറ്റ്‌നാം എയര്‍ സ്‌പേസില്‍ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയബന്ധം നഷ്ടമായത്. 239 യാത്രക്കാരെ കൂടാതെ 12 ജീവനക്കാരും വിമാനത്തിലുണ്ടെന്നാണ് എയര്‍ലൈന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ വിമാനം എത്തിയിട്ടില്ലെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved