Latest News :
Home » » സിപിഐഎമ്മിന് ആര്‍എസ്പിയെ വിമര്‍ശിക്കാന്‍ അവകാശമില്ല ; എന്‍.കെ പ്രേമചന്ദ്രന്‍.

സിപിഐഎമ്മിന് ആര്‍എസ്പിയെ വിമര്‍ശിക്കാന്‍ അവകാശമില്ല ; എന്‍.കെ പ്രേമചന്ദ്രന്‍.

Written By Unknown on 11 Mar 2014 | 14:29


അഴിമതിയുടെ രാജകുമാരിയായ ജയലളിതയുമായി കൂട്ടുചേര്‍ന്ന സിപിഐഎമ്മിന് ആര്‍എസ്പിയെ വിമര്‍ശിക്കാന്‍ എന്തധികാരമാണ് ഉള്ളതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍.  ഇടതുമുന്നണിയില്‍ തുടരുന്ന കാലത്തുപോലും രാഷ്ട്രീയ പ്രതികരണങ്ങളുടെ കാര്യത്തില്‍ പരിമിതി ഉണ്ടായിരുന്നുവെന്നും പ്രേമചന്ദ്രന്‍.  ഇന്ത്യാവിഷന്റെ മുഖാമുഖം എന്ന പരിപാടിയിലാണ് പ്രേമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.  യുഡിഎഫിലെത്തുമ്പോഴും രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടാകുമെന്നറിയാം. സംഘടനാപരമായ നിലനില്‍പ്പിന്റെ ഭാഗമായാണ് ആര്‍എസ്പി മുന്നണി മാറിയത്. സിപിഐഎമ്മിന് ആര്‍എസ്പിയെ വിമര്‍ശിക്കാന്‍ അവകാശമില്ല. നിലനില്‍പ്പിനു വേണ്ടിയാണ് രാഷ്ട്രീയമായി എതിര്‍ത്ത ജയലളിതയുമായി സിപിഐഎം തമിഴ്‌നാട്ടില്‍ സഖ്യത്തിന് ശ്രമിച്ചതെന്നും ഇതേ നിലപാടാണ് ആര്‍എസ്പി കേരളത്തില്‍ സ്വീകരിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ കൊല്ലത്ത് മത്സരിക്കുമെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി. കൊല്ലം സീറ്റ് ആവശ്യം നേരത്തെ തന്നെ എല്‍ഡിഎഫിനെ രേഖാമൂലം അറിയിച്ചതാണ്. എന്നാല്‍ തങ്ങളുടെ ആവശ്യം ലാഘവത്തോടെ എടുത്ത സിപിഐഎം സീറ്റകളില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച ശേഷമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതന്നും എന്‍.കെ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.






Share this article :
 
Copyright © 2014. Nair News Online - All Rights Reserved