വൈക്കം: കിഴക്കുംചേരി തെക്കേമുറി 1603-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗവും ന്യൂഇന്ത്യാ അഷ്വറന്‍സ് കന്പനിയും ചേര്‍ന്ന് കരയോഗത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുംവേണ്ടി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എസ്.മധുവിന് പോളിസി നല്‍കി ന്യൂഇന്ത്യാ അഷ്വറന്‍സ് കന്പനി വൈക്കം ശാഖാ മാനേജര്‍ മോഹന്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആര്‍.കൃഷ്ണപിള്ള, കെ.രാധാകൃഷ്ണന്‍നായര്‍, അരവിന്ദാക്ഷന്‍നായര്‍, വനിതാ സമാജം പ്രസിഡന്റ് അഡ്വ. ശ്രീകല, സെക്രട്ടറി ദേവീപാര്‍വതി, ആര്‍.പദ്മകുമാര്‍, പി.രാജ്‌മോഹന്‍, ജെ.രാജ്കൃഷ്ണന്‍, അരുണ്‍, കെ.ബി.ശിവപ്രസാദ്, പി.എന്‍.വിക്രമന്‍നായര്‍, ആര്‍.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.