Latest News :
Home » » മാര്‍ച്ച് മാസത്തെ ആദ്യ 10 ദിവസം കൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനയായ് കിട്ടിയത് ഒന്നരക്കോടി രൂപ.....

മാര്‍ച്ച് മാസത്തെ ആദ്യ 10 ദിവസം കൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനയായ് കിട്ടിയത് ഒന്നരക്കോടി രൂപ.....

Written By Unknown on 12 Mar 2014 | 15:24


മാര്‍ച്ച് മാസത്തെ ആദ്യത്തെ പത്ത് ദിവസം കൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച സംഭാവന ഒന്നരക്കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിനുള്ളില്‍ നിന്നും പുറത്തുനിന്നും ലഭിച്ച സംഭാവനയുടെ കണക്കാണിത്. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ ഗുജറാത്തില്‍ തടഞ്ഞ് നിര്‍ത്തിയ മാര്‍ച്ച് 5ന് മാത്രം പാര്‍ട്ടിക്ക് ലഭിച്ച തുക 24 ലക്ഷത്തിലേറെയാണ്. മാര്‍ച്ച് 1 മുതല്‍ 10 വരെ പാര്‍ട്ടി സ്വരൂപിച്ചത് 1.4 കോടി രൂപയും കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ സ്വരൂപിച്ചത് 11.8 കോടി രൂപയുമാണ്. ഒരു ദിവസം 15 മുതല്‍ 20 ലക്ഷം വരെ ലഭിക്കാറുണ്ടെന്ന് പാര്‍ട്ടി അധികൃതര്‍ പറയുന്നു. ഇതിന് പുറമെ ലാപ്‌ട്ടോപ്പുകളും കസേരകളും സംഭാവനയായ് ലഭിക്കാറുണ്ടെന്നിവര്‍ പറയുന്നു. ഇന്ത്യയല്ലാതെ അമേരിക്ക, സിംഗപ്പൂര്‍, യൂഎഇ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍നിന്നും പാര്‍ട്ടിക്ക് സംഭാവന എത്തുന്നുണ്ട്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved